തിരുവനന്തപുരം: ഹവാല പണമിടപാടുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഇടത് എംഎല്‍എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ പിടിയിലായി. റഹീമിന്റെ മകന്‍ ഷബീര്‍ ടി.പി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് പിടിയിലായത്. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.

അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൗദി രാജകുടുംബാംഗം ഉള്‍പ്പടെയുള്ളവര്‍ ഹവാല കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികള്‍ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുന്‍പ് തന്നെ ഇയാള്‍ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *