മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ മുന്‍ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാക്കിസ്ഥാനില്‍വച്ച് ഖാലിസ്താനി നേതാവ് ഗോപാല്‍ സിംഗ് ചൗളയോടൊപ്പം നിന്ന് ഫോട്ടോയെടുത്ത സംഭത്തില്‍ എന്‍ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സ്വാമി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ദുവിനെ അറസ്റ്റ് ചെയ്യണം. സിദ്ദു പാക്കിസ്ഥാനില്‍വച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നും എവിടെയാണ് താമസിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം. അല്ലെങ്കില്‍ സിദ്ദു തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും  സ്വാമി ആവശ്യപ്പെട്ടു.  പാക് സന്ദര്‍ശനത്തിനിടെ കൊടുംഭീകരന്‍ ഹാഫീസ് സയീദിന്റെ സുഹൃത്തു കൂടിയായ ഖാലിസ്ഥാന്‍ ഭീകരന്‍ ഗോപാല്‍ ചവ്ളയ്ക്കൊപ്പം സൗഹൃദം പങ്കിട്ട്, ഒന്നിച്ച് ചിത്രമെടുത്തതാണ് വിവാദമായത്. ഇന്ത്യയെ  വെട്ടിമുറിച്ച് സിഖുകാര്‍ക്കായി ഖാലിസ്ഥാന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന വിഘടനവാദികളാണിവര്‍.

Leave a Reply

Your email address will not be published. Required fields are marked *