വടക്കാഞ്ചേരി : ഓട്ടുപാറ – വാഴാനി റോഡിൽ മങ്കരവളവിലും ,വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ കുമരനെല്ലൂർ ഒന്നാംകല്ലിലും ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷയും ബൈക്കും ഭാഗികമായി തകർന്നു . മങ്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് കാനയിലേക്ക് ഓടിയിറങ്ങുകയായിരുന്നു. മങ്കര സ്വദേശി നാരോത്ത് പറമ്പിൽ നൗഷാദ് (24) നാണ് പരുക്കേറ്റത് ,അബോധാവസ്ഥയിലായ യുവാവി നെ വടക്കാഞ്ചേരിയിൽ നിന്നെത്തിയ ആക്ടസ് പ്രവർത്തകർ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാംകല്ലിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ട് സമീപമുള്ള കാനയിലേക്ക് പതിച്ച ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. സാരമായി പരുക്കേറ്റ ഓട്ടോഡ്രൈവർ കാഞ്ഞിരക്കോട് സ്വദേശി വില്ലടത്ത് ഗോപി (62) നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *