ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ഥാടകരെ   ആകര്‍ഷിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യം നൽകാൻ ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്ന് റിപ്പോർട്ടുകൾ

ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യം നൽകാൻ ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു,ഇതുസംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധിയെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.പരസ്യത്തിലൂടെ തീര്‍ഥാടകരുടെ ഭയം അകറ്റാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സിനിമ താരങ്ങള്‍ അടക്കമുള്ള പ്രമുഖരെയാണ് പരസ്യം തയ്യാറാക്കുന്നതിനുവേണ്ടി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *