മുക്കം: മൂന്നു ദിവസത്തെ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം വിദ്യാര്‍ത്ഥി റാലിയോടെ ഇന്നു തുടങ്ങുമെന്നും മൂന്നു മണിക്ക് അഗസ്ത്യന്‍ മുഴി നിന്നാരംഭിക്കുന്ന റാലി സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

റാലിയില്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് സംബന്ധിക്കും. തുടര്‍ന്ന് 7ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 371 പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം അശ്വിന്‍ രാജ് നഗറിലും പൊതു സമ്മേളനം ഹനീഫ ബാദുഷ നഗറിലുമാണ് നടക്കുക. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, കണ്‍വീനര്‍ വി. വസീഫ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ്, വൈസ് പ്രസിഡന്റ് അരുണ്‍ ഒഴലോട്ട്, തിരുവമ്പാടി ഏരിയ സെക്രട്ടറി റഫീഖ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *