രജനീകാന്ത് ചിത്രം പേട്ടയിലെ ആദ്യ ഗാനത്തിന് സോഷ്യല്‍ മികച്ച സ്വീകരണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ മരണമാസ് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആരും നൃത്തം ചെയ്തു പോകുന്ന തരത്തിലുളള കട്ട ലോക്കല്‍ ഗാനമാണ് അനിരുദ്ധ് ഒരുക്കിയിരിക്കുന്നത്. എസ് പി ബാലസുബ്രഹമണ്യവും അനിരുദ്ധും ചേര്‍ന്നാണ് ഈ സോങ് പാടിയിരിക്കുന്നത്.

തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജാണ് രജനയുടെ പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ചിത്രം നിര്‍മ്മിക്കുന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *