കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍. ജലന്ധറിലെ ഒരു സര്‍ദാര്‍ജിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലാണെന്നാണ് വിവരം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞ നിലയിലാണ്.പ്ലേറ്റ്‌ലെറ്റ് കൗണ്ട് 20,000 ആയി കുറഞ്ഞതായാണ് വിവരം. കൗണ്ട് ഉയരുന്നതിനുള്ള ചികിത്സ നല്‍കുകയാണ്. സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അപകടനില തരണം ചെയ്തുവെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *