തിരുവനന്തപുരം: വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ സംസ്ഥാനത്തെ ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് കൂടാതെ വിദേശനിര്‍മിത വൈനുകളും, ബിയറും വില്‍ക്കാമെന്നും എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  ഇതുവരെ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമായിരുന്നു വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇതിലൂടെ സംസ്ഥാനത്തെ മദ്യവില്‍പ്പന വലിയതോതില്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *