കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി ; ജയില്‍ കവാടത്തിന് പുറത്ത് ബിജെപി പ്രവര്‍ത്തകരുടെ  വരവേല്‍പ്പ്

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. രാവിലെ പത്തരയോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സുരേന്ദ്രന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ മോചിതനായത്. സന്നിധാനത്ത് വെച്ച്‌ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ജയിലില്‍ നിന്നും പുറത്തിറങ്ങിയ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍‌ വന്‍ സ്വീകരണം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *