വടക്കാഞ്ചേരി: പാർളിക്കാട് ഗ്രാമം തത്ത്വസമീക്ഷാ സത്രത്തിൻ്റെ നിറവിലേക്കമരാൻ ഇനി രണ്ടു ദിനം മാത്രം. ഡിസംബർ 21 മുതൽ 30 വരേ നീണ്ടു നിൽക്കുന്ന സത്രത്തിൽ നിരവധി സന്യാസി ശ്രേഷ്ഠൻമാരും, പ്രവക്താക്കളും പങ്കെടുക്കും. ബുധനാഴ്ച വിളംബര ഘോഷയാത്ര നടന്നു. സത്രസമിതി വൈസ് പ്രസിഡൻ്റ്, സാധു പി.എസ്സ്.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. വ്യാസ തപോവനത്തിൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു.ടി.പുരുഷോത്തമൻ ,എം കൃഷ്ണൻകുട്ടി ,പി.കെ.ഗോവിന്ദൻ കുട്ടി, പി.വിജയൻ, ഇ.കെ.പരമേശ്വരൻ, ഇ.വി.വിശ്വംഭരൻ, കെ.സത്യനാഥൻ എന്നിവർ വിളംബര ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. വ്യാഴാഴ്ച വെങ്ങിണിശ്ശേരി പാണ്ഡവഗിരി നാരായണാശ്രമതപോവനത്തിൽ നിന്ന് ഭാഗവത ഗ്രന്ഥം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര പാർളിക്കാട് എത്തും.

Leave a Reply

Your email address will not be published. Required fields are marked *