വനിതാ മതിലിനെ എതിര്‍ത്ത വിഎസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിയാണ് വനിതാ മതില്‍ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.
വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് മനസ്സിലാക്കുന്നത്. സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന ഇടതുമുന്നണിയുടെ തീരുമാന പ്രകാരമാണ് വനിതാ മതില്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസിന്റെ നിലപാട് ശരിയാണോ എന്ന് വിഎസിനോടുതന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *