മകനെ രാഷ്ട്രീയത്തില്‍ ഇറക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ പരിഹസിച്ച്‌  അഡ്വ എ. ജയശങ്കര്‍

മകനെ രാഷ്ട്രീയത്തില്‍ ഇറക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കര്‍. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കഴിഞ്ഞ ദിവസം കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ സംസ്ഥാന കണ്‍വീനറായി നിയമിച്ചതിനു പിന്നലെയാണ് ജയശങ്കറിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ ആന്റണിയെ പരിഹസിച്ചത്. നേരത്തേ മക്കള്‍ രാഷ്ട്രീയത്തില്‍ വലിയ എതിര്‍ത്ത ആന്റണി ഇപ്പോള്‍ മകനെ രാഷ്ട്രീയത്തില്‍ ഇറക്കുന്നതിനെതിരെയാണ് ജയശങ്കറിന്റെ പോസ്റ്റ്.

അടിയന്തരാവസ്ഥക്കാലത്ത് ഗുവാഹത്തിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത വില്ലാളിവീരന്‍ ആന്റണിപില്‍ക്കാലത്ത് ഗാന്ധി കുടുംബ വാഴ്ച അംഗീകരിക്കുകയും, കെ.കരുണാകരന്റെ മകന് തിരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങി നല്‍കുകയും ചെയ്തു. ഇപ്പോള്‍ സ്വന്തം മകനെ ഡിജിറ്റല്‍ മീഡിയ സെല്‍ വഴി കേരള രാഷ്ട്രീയത്തില്‍ കെട്ടിയിറക്കാനാണ് ആന്റണി ശ്രമിക്കുന്നതെന്നാണ് ജയശങ്കര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *