തിരുവനന്തപുരം: കോൺഗ്രസിനൊപ്പം സഹകരിക്കണമെന്ന പിസി ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. രണ്ട് ലോക് സഭാ സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് എം യോഗത്തിൽ ആവശ്യപ്പെട്ടു. ഇടുക്കി സീറ്റ് ആവശ്യപ്പെട്ട ജേക്കബ്ബ് വിഭാഗം വിട്ടു വീഴ്‍ചയ്ക്കില്ലെന്നും വ്യക്തമാക്കി. സംസ്ഥാനത്ത രാഷ്ട്രീയ സാഹചര്യം യോഗത്തിൽ വിലയിരുത്തിയെന്നും അത് യുഡിഎഫിന് അനുകൂലമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *