തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ വില്ലേജിൽ ജണ്ട കെട്ടാനുള്ള വനംവകുപ്പിന്റെ നീക്കം നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് വനപാലകർ മടങ്ങിപ്പോയി. കൃഷിഭൂമിയിൽ നേരത്തെ വനം വകുപ്പ് സർവേ നടത്തിയിരുന്നു. അന്ന് നാട്ടുകാർ പ്രതിഷേധമുയർത്തുകയും എം.എൽ.എ.യും മറ്റും ഇടപെടുകയും ചെയ്തു. ഇതേത്തുടർന്ന് റവന്യൂ അധികൃതർകൂടി ഉൾപ്പെട്ട സംയുക്ത സർവേ നടത്തണമെന്ന് വനംമന്ത്രി ഉത്തരവിട്ടു. ഈ നിർദേശം മറികടന്നാണ് വനംവകുപ്പിന്റെ നീക്കമെന്ന് നാട്ടുകാർ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *