കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി

വയനാട്: വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജിതപ്പെടുത്തി.കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നതിനു പുറമേ കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.

നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി തുടങ്ങി രോഗസാധ്യതയുള്ള മേഖലകളിലെ വീടുകളില്‍ സര്‍വ്വേയും രോഗ പരിശോധനകളും നടത്താനും, പഞ്ചായത്തുകള്‍ തോറും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കാനും യോഗം തീരുമാനിച്ചു.ആവശ്യമായ മരുന്നുകള്‍ സംഭരിച്ചിട്ടുണ്ട്.കൂടുതല്‍ വാക്‌സിനുകള്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും.നിലവില്‍ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മാനന്തവാടി ജില്ലാ ആശുപത്രിയില്‍
രോഗ പരിശോധനക്കും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *