ന്യൂഡൽഹി: 2019 പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനം സൂപ്പർസ്റ്റാർ മോഹൻലാലിനും ശാസ്ത്രജ്ഞൻ നമ്പിനാരായണനും പദ്മഭൂഷൺ. 14 പേർക്കാണ് രാജ്യം പദ്മഭൂഷൺ നൽകി ആദരിക്കുന്നത്. നാല് പേർക്കാണ് പദ്മവിഭൂഷൺ പുരസ്കാരം. 94 പേർക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്.

ചരിത്രഗവേഷകൻ കെകെ മുഹമ്മദ്, സംഗീതജ്ഞൻ കെജി ജയൻ, ആത്മീയ ആചാര്യൻ സ്വാമി വിശുദ്ധാനന്ദ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൌതം ഗംഭീർ, ഇന്ത്യ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി എന്നിവർക്ക് പദ്മശ്രീ പുരസ്കാരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *