ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ പത്ത് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. വിപണിയില്‍നിന്നുള്ള മോശം പ്രതികരണത്തിന്റെ ഫലമായിട്ടാണ് ഐഫോണ്‍ പത്ത് നിര്‍ത്തലാക്കുന്നതെന്നും ഈ വര്‍ഷം പകുതിയോടെ രണ്ടാം ജനറേഷന്‍ ഐഫോണ്‍ പത്ത് അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.മറ്റ് ഐഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിന് വില കൂടുതലാണ്. എന്നാല്‍, തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായി ആപ്പിള്‍ കരുതുന്ന ഫോണിന്റെ വില കുറയ്ക്കാന്‍ കമ്പനി താല്‍പര്യപ്പെടുന്നില്ല. അതിനാലാണ് പ്രോഡക്ട് തന്നെ നിര്‍ത്തലാക്കി പുതിയത് ഇറക്കാന്‍ കമ്പനി ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *