കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. 2.10 ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണ്ണർ റിട്ട. ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി സുനിൽകുമാർ, കൊച്ചി മേയർ സൗമിനി ജെയിൻ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
വൈസ് അഡ്മിറൽ ആർ.ജെ. നാട്കർമി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജെ. ആർ. തിലക്, ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ഡി ജി പി ലോക് നാഥ് ബെഹ്റ, സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് തുടങ്ങിയവർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം പരിപാടി സ്ഥലത്തേക്ക് പുറപ്പെട്ടു. 2.35 ന് കൊച്ചി റിഫൈനറിയിൽ നടക്കുന്ന ചടങ്ങിൽ ബിപി സിഎല്ലിന്‍റെ വിവിധ പദ്ധതികളുടെ ഉദ് ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് തൃശൂരിൽ നടക്കുന്ന യുവമോർച്ചയുടെ സംസ്ഥാന സമ്മേളത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള രാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

