സംസ്ഥാന ബജറ്റ് ഇന്ന്;പ്രളയത്തിന് ശേഷമുള്ള ആദ്യ ബജറ്റ്  ആകാംക്ഷയോടെ  ഉറ്റ് നോക്കി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് തന്റെ പത്താം ബജറ്റ് അവതരിപ്പിക്കും. പ്രളയത്തിന് ശേഷമുള്ള ആദ്യ ബജറ്റ് സംസ്ഥാനം ആകാംക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്. പുനര്‍ നിര്‍മ്മാണത്തിനുളള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന നികുതിയുളള ഉല്‍പ്പന്നങ്ങള്‍ക്കാകും സെസ് ചുമത്തുക.

ജിഎസ്്ടി നിലവില്‍ വന്നതോടെ നികുതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെങ്കിലും അധിക വരുമാനത്തിന് ആവശ്യമായ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *