പ്രിയങ്കയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലഖ്‌നൗവില്‍

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലഖ്‌നൗവില്‍. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതുപരിപാടിയാണിത്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് പ്രിയങ്ക സംസ്ഥാനത്തെത്തുന്നത്.
ഉത്തര്‍പ്രദേശിലെ വിവിധ ലോക്‌സഭ മണ്ഡലങ്ങളിലെ നേതാക്കളുമായും ഈ ദിവസങ്ങളില്‍ പ്രിയങ്കയും ജോദിരാതിദ്യ സിന്ധ്യയും കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെയും ജോതിരാദിത്യ സിന്ധ്യയും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെയും ചുമതലയോടെ ജനറൽ സെക്രട്ടറിമാരായി കോണ്‍ഗ്രസ് നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *