വൈപ്പിന്‍ : വിവാഹത്തിനൊരുങ്ങുന്നതിനായി ബ്യൂട്ടീഷ്യന്റെ അടുത്തു പോയ യുവതി മരിച്ച നിലയില്‍. യുവതിയുടെ ജഡം മുളവുകാട് കായലില്‍ നിന്നുമാണ് കണ്ടെത്തിയത്. എളങ്കുന്നപ്പുഴ പെരുമാള്‍പടി മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണ പ്രിയ ( 21) യാണു മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

കാളികുളങ്ങരയിലെ യുവാവുമായി കൃഷ്ണപ്രിയയുടെ വിവാഹം എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രത്തില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിരുന്നു. രാവിലെ 6.45നു വീടിനു സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ പോയതാണ് യുവതി. താമസമുണ്ടെന്ന് ബ്യൂട്ടീഷ്യന്‍ അറിയിച്ചതിനാല്‍ കുടുംബക്ഷേത്രത്തില്‍ പോയി വരാമെന്നു പറഞ്ഞാണ് യുവതി മടങ്ങിയത്.

എന്നാല്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് ബ്യൂട്ടീഷ്യന്‍ വിവരം വീട്ടിലറിയിക്കുകയായിരുന്നു. വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാം ദിവസമാണു ജഡം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *