പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു,നെടുമങ്ങാട് തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെയാണ് വിതുര പോലീസ് കേസെടുത്തത്. പള്ളി കമ്മറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. പേപ്പാറ വന മേഖലയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. അല്‍ ഖാസ്മിയെ കൈയോടെ പിടികൂടുകയായിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മൊഴി നൽകുവാൻ തയ്യാറായിരുന്നില്ല. പള്ളി കമ്മറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *