പാകിസ്ഥാനുമായി ചർച്ചയ്ക്കുള്ള സമയം അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇനി അവർക്ക് വേണ്ടത് മറുപടിയാണ്.അതിനുള്ള സമയമാണ് ഇപ്പോൾ വന്നിരിയ്ക്കുന്നത്.ഇന്ത്യ സന്ദർശിക്കുന്ന അര്‍ജന്‍റീന പ്രസിഡന്‍റ്  മൗറീസ്യോ  മക്രിയുമായുള്ള സംയുക്ത പ്രസ്താവനയിലാണ്‌ മോദിയുടെ പ്രതികരണം.ഭീകരവാദത്തെക്കുറിച്ച് രാജ്യാന്തര സമൂഹത്തിൽ എപ്പോഴും സംസാരിക്കാറുണ്ട് നമ്മൾ. വിവിധ രാജ്യങ്ങളുമായും വിധ രാജ്യങ്ങളുമായും വിഷയത്തിൽ കൃത്യമായി സംസാരിക്കാറുണ്ട്.ഭീകരർക്കും,ഭീകരതയെ പിന്തുണയ്ക്കുന്നവർക്കും ഉള്ള മറുപടി കൂടിയാകണമതെന്നും മോദി കൂട്ടിച്ചേർത്തു. ജി20 രാജ്യങ്ങള്‍ ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം. ഹാംബര്‍ഗ് ജി20 ഉച്ചകോടിയിലെ 11 ഇന അജണ്ട നടപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *