മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ അന്യായമായാണ് തടങ്കലിൽ വെച്ചിരിക്കുന്നതെന്ന് മാതാവ് പരാതിപ്പെട്ടു.

മകളെ തന്‍റെ കൂടെ വിടണമെന്നാണ് മാതാവിന്‍റെ ആവശ്യം. മകളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. അതിനാല്‍ മകളെ ഹാജരാക്കാൻ കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും മാതാവ് ആവശ്യപ്പെട്ടു.

പോക്സോ ചുമത്തിയ കേസില്‍ ഷെഫീഖ് ഖാസിമി ഇപ്പോഴും ഒളിവിലാണ്. ഖാസിമിക്കായി പൊലീസ് ബംഗളൂരുവില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *