ന്യൂഡല്‍ഹി; പാക്‌ അധീന മേഖലയിലെ ഭീകരതാവളങ്ങളില്‍ പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങള്‍ വിലയിരുത്തുന്നതിനായി ഡല്‍ഹിയില്‍ ദേശീയ സുരക്ഷാകാര്യ സമിതിയുടെ ഉന്നതതല യോഗം തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്, അരുണ്‍ ജെയ്‌റ്റിലി, നിര്‍മ്മല സീതാരാമന്‍, സുഷ്‌മ സ്വരാജ്‌, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവല്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ആക്രമണത്തില്‍ ജെയ്‌ഷെ ഇ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്‌. 1000 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളാണ്‌ 21 മിനിറ്റ്‌ നീണ്ട ആക്രമണത്തില്‍ ഇന്ത്യ ഉപയോഗിച്ചത്‌.12 മിറാഷ്‌ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ്‌ വ്യോമാക്രമണം നടത്തിയത്‌. ആക്രമണത്തില്‍ ജെയ്‌ഷെ ഇ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *