ന്യൂഡൽഹി : അതീവജാഗ്രതയോടെ മുന്നോട്ട് പോകാൻ സൈനികർക്ക് പ്രധാനമന്ത്രി നിർദേശം നൽകിയതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസി തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തുന്നു.വിംഗ് കമാൻഡറെ ഉടൻ വിട്ടയക്കണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.ജനീവ കരാർ പാലിക്കണമെന്ന് താക്കീതും നൽകിയിരുന്നു.ഇതിന്റെ തുടർ ചർച്ചകളാണ് ഡോവൽ രഹസ്യാന്വേഷണ ഏജൻസി തലവന്മാരുമായി നടത്തിയതെന്നാണ് സൂചന.
source: www.eveningkerala.com

