ഇന്ത്യ-പാക് പ്രശ്നം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ട് രാജ്യങ്ങളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി അമേരിക്ക ഇടപെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. വിയറ്റ്നാമില്‍ സന്ദര്‍ശനം നടത്തവേയാണ് ട്രംപിന്‍റെ പരാമര്‍ശം.

വിയറ്റ്നാമില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. നേരത്തെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ച് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *