സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള അന്തിമ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള സ്‌ക്രീനിങ് കമ്മറ്റി ഡല്‍ഹിയില്‍ ചേരും.സ്ഥാനാര്‍ഥികളെക്കുറിച്ച് നേതാക്കള്‍ക്കിടയിലെ ആശയവിനിയമം പുരോഗമിക്കുകയാണ്.
ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, ബെന്നി ബെഹനാന്‍ എന്നിവരെ തെരഞ്ഞടുപ്പ് രംഗത്തിറക്കാനാണ് ചര്‍ച്ച പുരോഗമിക്കുന്നത്.തിങ്കളും ചൊവ്വയുമായി നടക്കുന്ന സ്‌ക്രീനിങ് കമ്മറ്റി യോഗത്തിനായി മൂവരും ഡല്‍ഹിയിലേക്കും പോകും. സ്‌ക്രിനിങ് കമ്മറ്റിയിലാകും അന്തിമ തീരുമാനമുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *