ജലീലിനെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന് പൊലീസ് വെടിവെച്ചിട്ടതാകാമെന്ന് സഹോദരന്‍ സി.പി റഷീദ്. മരണത്തില്‍ ദുരൂഹതയുണ്ട്. നാലിലധികം മുറിവുകള്‍ ജലീലിന്റെ ശരീരത്തിലുണ്ടെന്നും റഷീദ് പറഞ്ഞു. ഇതിനിടെ വയനാട്ടില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ തന്നെയാണെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയും ജലീലിന്റെ സഹോദരന്‍ സി.പി റഷീദു‌ം സ്ഥിരീകരിച്ചു. ജലീലിന്റെ മൃതദേഹത്തിന്റെ അരികില്‍ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ മുഖംമൂടി ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ലെന്ന് ഐ.ജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *