പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും സൗബിന്‍ ഷാഹിര്‍. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിലാണ് സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറില്‍ പുറത്ത് വന്നിരിക്കുന്നത്. നടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ആദ്യ ലുക്ക് ഫേസ്ബുക്ക് വഴി പുറത്ത് വിട്ടത്. നടി നസ്‌റിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന അമ്പിളിയില്‍ പുതുമുഖം തന്‍വി റാം ആണ് നായിക. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *