കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ കൊല ചെയ്ത കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് നിയമവിദ്യാര്‍ഥിനിയുടെ അമ്മ. മകള്‍ കൊല്ലപ്പെട്ടിട്ട് ഏപ്രില്‍ 28ന് രണ്ടു വര്‍ഷമായി. എന്നാല്‍ കൊലയാളി ജയിലില്‍ സുഭിക്ഷമായി കഴിയുകയാണ്. ഇത്ര ക്രൂരമായി കൊലപാതകം ചെയ്തയാളെ സംരക്ഷിക്കുന്നത് എന്തിനാണെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ചോദിച്ചു.പ്രതിയെ സംരക്ഷിക്കുന്നതു കാണുമ്പോള്‍ ഇതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അവരെയും കണ്ടെത്തണം. തൂക്കിക്കൊല്ലാമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് നടപ്പാക്കണം. കൊലയാളി ഇപ്പോഴും സെന്‍ട്രല്‍ ജയില്‍ ബിരിയാണിയും ചപ്പാത്തിയുമൊക്കെ തിന്ന് കഴിയുകയാണ്. അവനെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിന് കത്തയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *