ലീഗ് -എസ്.ഡി.പി.ഐ രഹസ്യ കൂടിക്കാഴ്ച ; തള്ളി ലീഗ്,ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ

ലീഗ് -എസ്.ഡി.പി.ഐ രഹസ്യ കൂടിക്കാഴ്ച നടത്തിയില്ലെന്നും,എസ്.ഡി.പി.ഐ നേതാക്കളെ കണ്ടത് അവിചാരിതമായാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാൽ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ പ്രസിഡന്‍റ് മജീദ് ഫൈസി വ്യക്തമാക്കി. ലീഗ് നേതാക്കളെ യാദൃച്ഛികമായി കണ്ടതല്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്നും മജീദ് ഫൈസി പറഞ്ഞു.മലപ്പുറം കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എസ്.ഡി.പി.ഐ അധ്യക്ഷന്‍ പി. അബ്ദുല്‍ മജീദ് ഫൈസി, പോപ്പുലര്‍ഫ്രണ്ട് അധ്യക്ഷന്‍ നസ്റുദ്ദീന്‍ എളമരം എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *