സന്നിധാനത്ത് നടപ്പന്തലിൽ ഇരുന്ന  അയ്യപ്പ ഭക്തരെ പൊലീസ് ഇറക്കിവിടാൻ ശ്രമിച്ചതിനെതിരെ പ്രതികരിച്ച അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ച് അവശനാക്കിയതായി റിപ്പോർട്ടുകൾ

സന്നിധാനത്ത് നടപ്പന്തലിൽ ഇരിക്കുന്ന അയ്യപ്പ ഭക്തരെ പൊലീസ് ഇറക്കിവിടാൻ ശ്രമിച്ചതിനെതിരെ പ്രതികരിച്ച അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ച് അവശനാക്കിയതായി റിപ്പോർട്ടുകൾ, ചങ്ങനാശ്ശേരി സ്വദേശി ഗണേശനെ ആണ് പൊലീസ് മർദ്ദിച്ചത്. ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്നാണ് മർദ്ദനം.എസ്.പി സുജിത് മർദ്ദിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവം ഷൂട്ട് ചെയ്യാൻ ശ്രമിച്ച ചാനൽ സംഘത്തിനു നേരേയും എസ്.പി തട്ടിക്കയറിയതായി ആരോപണം ഉണ്ട്.

ഗണേശനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ അടിവയറ്റിൽ തൊഴിക്കുകയായിരുന്നു.സന്നിധാനത്ത് അയ്യപ്പഭക്തനെ മർദ്ദിച്ച് അവശനാക്കിയ എസ്.പിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *