പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍

പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍. ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ ചില സമയങ്ങളിലെ പ്രവര്‍ത്തനം. ടോം വടക്കനെ പോലുള്ളവരുടെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ലെന്നും മുകുന്ദന്‍ ഒരു സ്വകാര്യ ചാനലിൽ പറഞ്ഞു.യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്‍റെ അപചയമാണ്. പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായെന്നും പി.പി മുകുന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *