ഐ.പി.എല്‍ പന്ത്രണ്ടാം സീസണിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.

മൂന്ന് തവണ കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിങ്സും ആദ്യ കിരീടത്തിനായി കാത്തിരിപ്പ് തുടരുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കടലാസില്‍ തുല്യശക്തരാണ്. വാട്സനും ഡുപ്ലസിനും ധോണിയും ബ്രാവോയും റായിഡുവും ചെന്നൈ ടീമില്‍ അണി നിരക്കുമ്പോള്‍, വിരാട് കോഹ്‌ലിക്കൊപ്പം പോരാടാന്‍ ഡിവില്ലിയേഴ്സും ഹെറ്റ്‌മെയറും മുഈനലിയുമുണ്ട്. ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലെങ്കിലും, ഇതോടെ ചിദംബരം സ്റ്റേഡിയത്തില്‍ വെടിക്കെട്ട് ഉറപ്പായി.

കണക്കിലെ കളിയില്‍ ബാംഗ്ലൂരുകാര്‍ അല്‍പം പിന്നിലാണ്. ചെന്നൈയില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും അവര്‍ തോറ്റു. ഇതില്‍ ഒരു ഐ.പി.എല്‍ ഫൈനലും ഉള്‍പ്പെടും. 2014 ന് ശേഷം അവര്‍ക്ക് ചെന്നൈയെ തോല്‍പ്പിക്കാനുമായിട്ടില്ല.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാകും ഇന്നത്തെ മത്സരമെന്നത് മറ്റൊരു പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *