കോയമ്പത്തൂര്‍: അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കോഫി മേക്കര്‍ മെഷീനില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ജംഷീദാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നും കോയമ്പത്തൂരിലേക്ക് വന്ന എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങളോടൊപ്പമാണ് കോഫി മേക്കറും സൂക്ഷിച്ചിരുന്നത്.

ഇയാളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെ കോഫി മെഷീന്‍ കണ്ടെത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ വിശദ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. മെഷീന്റെ ഉള്ളിലെ വെള്ളം തിളപ്പിക്കുന്ന കപ്പിനുള്ളില്‍ കട്ടിയില്ലാത്ത സിലിണ്ടറുകള്‍ക്കുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *