ബഹിരാകാശത്ത് ഇന്ത്യ സൈനിക ദൌത്യം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷന്‍ ശക്തി എന്ന പേരില്‍ നടത്തിയ സൈനിക ദൌത്യത്തിലൂടെ ഒരു ചാരോപഗ്രഹം ഇന്ത്യ നശിപ്പിച്ചതായി മോദി പറഞ്ഞു. മിഷൻ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. മൂന്നു മിനിറ്റിൽ ലക്ഷ്യം കണ്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ആണിത്. ഇതു സകല ഭാരതീയർക്കും അഭിമാന നിമിഷമാണ്. ബഹിരാകാശ രംഗത്ത് ഈ നേട്ടം ഇതിന് മുൻപ് കൈവരിച്ചത് മൂന്ന് രാജ്യങ്ങൾ മാത്രമാണ്. ഇപ്പോൾ നേട്ടം ഇന്ത്യക്കും സ്വന്തമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

അല്‍പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *