ലോക്‌സഭാ തിരഞ്ഞെടുപ്പ്: അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഗുജറാത്ത്‌:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും മത്സരിക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഗാന്ധിനഗറിലെ കലക്ടറുടെ ഓഫീസില്‍ പത്രിക സമര്‍പ്പിക്കാനെത്തിയ അമിത്ഷായ്‌ക്കൊപ്പം കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ എന്നിവരും ഉണ്ടായിരുന്നു. മുന്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി മത്സരിച്ചിരുന്ന മണ്ഡലമാണ് ഗാന്ധിനഗര്‍.

നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ ഭാഗമായി അഹമദാബാദിലെ നരാണ്‍പുരയില്‍ അമിത് ഷാ റാലി സംഘടിപ്പിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ 80സിറ്റുകളില്‍ 73 സീറ്റുകളും പിടിച്ചെടുത്ത് ഭാരതീയ ജനതാ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം നേടി. അന്ന് അമിത് ഷായ്‌ക്കായിരുന്നു ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *