രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ചുകൊണ്ടുള്ള ദേശാഭിമാനി ദിനപ്പത്രത്തിലെ മുഖപ്രസംഗത്തെ വിമര്‍ശിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ചുകൊണ്ടുള്ള ദേശാഭിമാനി ദിനപ്പത്രത്തിലെ മുഖപ്രസംഗത്തെ വിമര്‍ശിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിങ്ങര്‍ മല്‍സരത്തില്‍ ശ്രീഹരി എന്ന കുട്ടിയെ എം ജി ശ്രീകുമാര്‍ ‘മോളേ മോളേ ‘എന്നു വിളിക്കുന്നത് ആ കുട്ടിയെ പ്രകോപിപ്പിക്കാനാണ്. ആ തമാശ, അതിലെ അന്തസ്സില്ലായ്മ, അതുണ്ടാക്കുന്ന വികലമായ ആണ്‍ബോധം അപകടമാണെന്ന് അയാള്‍ക്കാരും പറഞ്ഞു കൊടുക്കുന്നില്ല.

ഇത് പക്ഷേ ദേശാഭിമാനി പത്രമാണ്. ഇതു ശരിയല്ല. മുന്‍പാരോ ഓര്‍മ്മിപ്പിച്ച പോലെ, ഇതു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ല. ടോപ് സിങ്ങര്‍ മത്സരവുമല്ല. പകരത്തിനു പകരം കൂവിത്തോല്‍പ്പിക്കല്‍ സൈബര്‍ തൊഴിലാളികളുടെ പണി. ഇതു പാര്‍ട്ടിപ്പത്രമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ്. ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *