കോഴിക്കോട്: ട്രാൻസ്ജെൻഡറെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ട്രാൻസ്‌ജെൻഡർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. കണ്ണൂർ ആലക്കോട് സ്വദേശി ശാലു എന്ന ഷാജി(35)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ മാവൂർ റോഡിന് സമീപം യു.കെ. ശങ്കുണ്ണി റോഡിലെ ഇടവഴിയിൽ കണ്ടത്.സംഭവത്തിൽ പ്രവർത്തകർ മെഴുകുതിരി കത്തിച്ച് അനുശോചിച്ചു. പുനർജനി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സിസിലി ജോർജ്, സഹോദരി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് നഗ്മ സുസ്മി, അദ്വൈത കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് നേഹ സി. മേനോൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *