മലപ്പുറം: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ മോശം പരാമര്‍ശം നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. തനിക്കെതിരെ നടന്ന പരാമര്‍ശം ആസൂത്രിത നീക്കമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് രമ്യ പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മുഖ്യമന്ത്രി നടത്തി വന്ന പരിപാടികളില്‍ പ്രധാന വിഷയം നവോത്ഥാനമായിരുന്നു. അത്തരത്തിലുള്ള പരിപാടികള്‍ നടത്തി വന്ന പാര്‍ട്ടിയുടെ കണ്‍വീനറിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടായപ്പോള്‍ ഇവര്‍ പറയുന്ന നവോത്ഥാനം എന്താണെന്ന് ചോദിക്കേണ്ടിയിരിക്കുന്നു. എതിര്‍സ്ഥാനത്ത് മത്സരിക്കുന്നവരോട് കാണിക്കേണ്ട മാന്യത അദ്ദേഹം കാണിച്ചില്ല. ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിപരമായി അറിയാവുന്ന ഒരുപാട് സഖാക്കന്‍മാര്‍ ഇവിടെയുണ്ട് അവരൊന്നും ഈ പരാമര്‍ശത്തെ ന്യായീകരിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *