റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങളില്‍ ഉപയോഗിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഇലക്ട്രറല്‍ ഓഫീസര്‍. . കോണ്‍ഗ്രസിന്റെ പരസ്യങ്ങള്‍ക്ക് ഓഫീസര്‍ അനുമതി നിഷേധിച്ചു. അതിനിടെ കോണ്‍ഗ്രസ് പ്രകടന പത്രിക തട്ടിപ്പെന്ന് നരേന്ദ്ര മോദി ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയ്യാറാക്കിയ 20 പരസ്യങ്ങളാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. ഇതില്‍ റഫാല്‍ പരാമര്‍ശിക്കുന്ന ആറ് പരസ്യങ്ങള്‍ക്ക് സംസ്ഥാനത്തെ ജോയിന്റ് ഇലക്ടറല്‍ ഓഫീസര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കോടതിയുടെ മുന്നിലുള്ള വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ നടപടി.

Leave a Reply

Your email address will not be published. Required fields are marked *