പഞ്ചാബിലെ ഗുർദാസ്‌പുർ ജില്ലയിൽ ശിവസേനാ നേതാവ് വെടിയേറ്റ് മരിച്ചു. 25കാരനായ അജയ് താക്കൂറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂവർ സംഘമാണ് അജയ് താക്കൂറിന്‌ നേരെ വെടി ഉതിർത്തത്. മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

പുരാന ഷല്ല ഏരിയയിൽ ഒരു ബസ് സ്റ്റാൻഡിൽ നിന്നും ബസിലേക്ക് കയറാൻ ശ്രമിക്കവെ ബൈക്കിലെത്തിയ മൂവര്‍ സംഘത്തില്‍ ഒരാൾ വെടി വക്കുകയായിരുന്നു. ആക്രമണം നടന്ന ഉടൻ താക്കൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റവാളികളിൽ നിന്നും നേരത്തെ അജയ് താക്കൂറിന് നേരെ ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *