ന്യൂഡല്‍ഹി:ജെഎന്‍യുവില്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പഠിപ്പിക്കുന്നതിനിടയില്‍ ലൈംഗികചൂഷണം നടത്തുന്നെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ജെഎന്‍യു അദ്ധ്യാപകന്‍ അതുല്‍ ജോഹ്രിയെ അറസ്റ്റ് ചെയ്ത് ഒരു മാസം പൂര്‍ത്തീയാകുന്നതിന് മുന്‍പ് തന്നെ സര്‍വകലാശാലയില്‍ വീണ്ടും സമാന സംഭവം. ജെഎന്‍യു വിദ്യാര്‍ഥിനിയോട് അധ്യാപകന്‍ മോശമായി പെരുമാറുകയും പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് പോളിസിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ രജ്ബീര്‍ സിംഗിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ വൈകാതെ അറസ്റ്റിലായേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഒരു വിദ്യാര്‍ഥി സമരത്തിന് പിന്തുണ തേടിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ അധ്യാപകന്റെ അടുത്തെത്തിയതെന്നും കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹം തന്നെ അടിക്കുകയായിരുന്നുവെന്നും പരാതിക്കാരിയായ വിദ്യാര്‍ഥിനി പറഞ്ഞു. പിന്നീട് ഇയാള്‍ തന്റെ നെഞ്ചില്‍ കൈവച്ച് പിന്നിലേക്ക് തള്ളിയെന്നും ഇത് തടയാന്‍ ശ്രമിച്ച മറ്റ് വിദ്യാര്‍ഥികളെയും ഇയാള്‍ അടിച്ചെന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *