പ്രീ പോള്‍ സര്‍വെകള്‍ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള സര്‍വെ നടത്തുന്നത് അഭികാമ്യമല്ല. ഇത്തരം സര്‍വെകളില്‍ നിന്ന് ദൃശ്യ – പത്ര മാധ്യമങ്ങള്‍ മാറി നില്‍ക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കാന്‍ പി.ആര്‍.ഡിക്ക് നിര്‍ദേശം നല്‍കി.
2019-04-09

