മഹാറാണി സിൽക്സിന്റെ കൽപ്പറ്റ ഷോറൂം ശനിയാഴ്ച രാവിലെ ഉദ്‌ഘാടനം ചെയ്തു . ഐ.എ എസ് റാങ്ക് ഹോൾഡർ ശ്രീധന്യ സുരേഷിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ വയനാട് എംൽഎ സി.കെ ശശീന്ദ്രൻ ആണ് ഉദ്‌ഘാടനം നിർവഹിച്ചത്. അത്യാധുനികരീതിയിൽ സജ്ജീകരിച്ച ഷോറൂമിൽ വിവാഹമുൾപ്പെടെയുള്ള ഏത്‌ ആഘോഷങ്ങൾക്കുമുള്ള പ്രമുഖ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

എല്ലാവിധ വസ്ത്രങ്ങളും വിലക്കുറവിൽ ലഭ്യമാണ്‌. അഞ്ച്‌ നിലകളിലായുള്ള ഷോറൂമിനോടനുബന്ധിച്ച്‌ വിശാലമായ പാർക്കിങ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൂടാതെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഒട്ടേറെ സമ്മാന പദ്ധതികളുണ്ട്‌. ഒന്നാം സമ്മാനം നിസാൻ ഡാറ്റ്‌സൻ റെഡിഗോ കാറും രണ്ടാം സമ്മാനം റോയൽ എൻഫീൽഡ്‌ ബുള്ളറ്റുമാണ്‌. മൂന്നാം സമ്മാനം മൂന്നുപേർക്ക്‌ സ്കൂട്ടി. ആദ്യത്തെ പത്തുദിവസം വാങ്ങുന്നവരിൽനിന്ന്‌ നൂറുപേർക്ക്‌ നൂറു സ്വർണനാണയം സമ്മാനമായി നൽകും.

Leave a Reply

Your email address will not be published. Required fields are marked *