എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കോടതിയില്‍. വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയിട്ടും മൊഴിയെടുത്തതല്ലാതെ പൊലീസ് തുടര്‍നടപടിയെടുത്തില്ലെന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. പൊലീസ് തനിക്ക് നീതി നിഷേധിച്ചെന്നും ഹരജിയിലുണ്ട്.

പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് വിജയരാഘവന്‍ രമ്യയെ അധിക്ഷേപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *