എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ധു കോഴിക്കോട് എത്തി. ടൗണിൽ സിദ്ധു പങ്കെടുത്ത റോഡ് ഷോയില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ പത്തരയോടെ പാളയം പുഷ്പ ജങ്ഷനില്‍ നിന്ന് റോഡ് ഷോ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നവജോത് സിങ് സിദ്ധു എത്താന്‍ വൈകി. രണ്ട് മണിക്കൂറോളം കാത്തിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പന്ത്രണ്ടരയോടെ നവജോത് സിങ് സിദ്ധു എത്തി. കോഴിക്കോട് മണ്ഡലത്തിന് പുറമെ വടകര, വയനാട് മണ്ഡലങ്ങളിലും സിദ്ധു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ‌‌

Leave a Reply

Your email address will not be published. Required fields are marked *