ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം; ഒരു മരണം; 10 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപക ആക്രമണം. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടു പാര്‍ട്ടികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനൊപ്പം ബൂത്ത് പിടിച്ചെടുക്കലും കള്ളവോട്ടിടലും നടക്കുന്നതായും ആരോപണമുണ്ട്.

ദക്ഷിണ ദിനാജ്പൂരില്‍ ബാബുലാല്‍ മുര്‍മു എന്ന പോളിംഗ് ഏജന്റിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *