തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികരണം തേടിയ മാധ്യമങ്ങളോട് മാറി നിൽക്കങ്ങോട്ടെന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ കയറി പോവുകയും ചെയ്തു. എറണാകുളം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു പിണറായിയുടെ രോക്ഷ പ്രകടനം. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ ‘മാറി നിൽക്കങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
2019-04-24

